Foto

സംഹതി അക്കാഡമിയുടെ ഏഴാം ബാച്ചിലേക്കുള്ള അഡ്മിഷന് മുന്നോടിയായുള്ള സെമിനാർ

മാരാരിക്കുളം:സംഹതി അക്കാഡമിയുടെ ഏഴാം ബാച്ചിലേക്കുള്ള അഡ്മിഷന് മുന്നോടിയായുള്ള സെമിനാർ ഈ മാസം പത്താം  തീയതി  (10 January 2026) രാവിലെ 11 മണിക്ക് സംഹതി ക്യാമ്പസ്സിൽ വച്ച് നടക്കുകയാണ്. ഇന്ത്യയിൽ നിന്നും ഏറ്റവുമധികം വിദ്യാർഥികൾ അഡ്മിഷൻ ആഗ്രഹിക്കുന്ന ജർമ്മൻ നഴ്സിംഗ് കോഴ്‌സിലേക്കുള്ള വലിയ അവസരം നമ്മുടെ മക്കൾക്ക് ലഭ്യമാക്കുകയാണ് ഇതിന്റ ലക്‌ഷ്യം.
ഈ സെമിനാറിൽ ജർമ്മൻ  നഴ്സിങ് സംബന്ധിച്ച എല്ലാ കാര്യങ്ങളും വിശദമായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും അറിയുവാനും ഉചിതമായ തീരുമാനം എടുക്കുവാനും സാധിക്കും.
ജർമ്മൻ നേഴ്സിങ്ങിന്റെ പ്രധാന വിവരങ്ങൾ അങ്ങയുടെ അറിവിലേക്കായ് താഴെ കൊടുക്കുന്നു.
 1) മാസം ഏകദേശം 1,30,000 മുതൽ 1,65,000 രുപ സ്റ്റൈപ്പന്റ് ലഭിക്കുന്നു.
2) പഠനശേഷം മൂന്ന് ലക്ഷം രുപയ്ക്ക് മുകളിൽ ശമ്പളത്തിൽ ജോലി ലഭിക്കുന്നു.
3) ജർമൻ ഭാഷാ പഠനത്തിന് ഏകദേശം മൂന്ന് ലക്ഷം രുപ ( 9 മാസത്തെ ഹോസ്റ്റൽ ഫീ, ട്രെയിനിങ്, പരീക്ഷ ഫീ, ജർമ്മനിയിലേക്കുള്ള  വിസ, രേഖകൾ തയ്യാറാക്കൽ, നഴ്സിംഗ് അഡ്മിഷൻ അപേക്ഷ സമർപ്പിക്കൽ  തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പടെ).
4) ജർമനിയിൽ നഴ്സിങ് അഡ്മിഷനും മറ്റെല്ലാ ക്രമീകരണങ്ങൾക്കുമായ് ചിലവ് ഏകദേശം രണ്ടു ലക്ഷം രൂപ.
5) മൂന്ന് വർഷത്തെ നഴ്സിങ് പഠനകാലത്ത് ഏകദേശം 48 ലക്ഷം മുതൽ 55 ലക്ഷംവരെ സ്റ്റൈപ്പന്റ് ലഭിക്കുന്നു.
6) സംഹതിയുടെതന്നെ ബാങ്കിങ് സംവിധാനത്തിലൂടെ  മൂന്നുതരം ലോണുകൾ ലഭ്യമാക്കികൊണ്ട് പഠിക്കുവാൻ സഹായിക്കുന്നു. ലോൺ തിരിച്ചടവ് ജർമ്മനിയിൽ ചെന്നശേഷം മാത്രം.
7) മുപ്പത്തിരണ്ട് വർഷമായി ജർമ്മനിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഹതി-ജർമ്മനി വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ സംരക്ഷണവും തുടർ സേവനങ്ങളും ഉറപ്പു വരുത്തുന്നു.

Comments

leave a reply

Related News