Foto

പാരൻ്റിംഗ് സെമിനാർ നടത്തി 

കൊച്ചി: തേവര സെൻ്റ് ജോസഫ് ആൻ്റ് സെൻറ് ജൂഡ് ഷ്രൈൻ ദേവാലയത്തിലെ വിശ്വാസ പരിശീലന വിഭാഗം അധ്യാപക- രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പാരൻ്റിംഗ് സെമിനാർ നടത്തി. ട്രെയിനറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം കമ്മീഷൻ ഫോർ ഫെയ്ത്ത് ഫോർമേഷൻ ഫൊറോന ഡയറക്ടർ ഫാ.ലിതിൻ ജോസ് നെടുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ . ജൂഡിസ് പനക്കൽ അധ്യക്ഷത വഹിച്ചു. പി.റ്റി.എ സെക്രട്ടറി കെ. സുബി റിപ്പോർട്ടും ട്രഷറർ ജെയ്മോൾ ജോസഫ് കണക്കും അവതരിപ്പിച്ചു. ഫാ. ഗോഡ്സൺ ആൻ്റണി, ഹെഡ്മാസ്റ്റർ ജോർജ് തദ്ദേവൂസ്, ലാക്റ്റസ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : തേവര സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് ജൂഡ് ഷ്രൈൻ ദേവാലയത്തിൽ നടന്ന പാരൻ്റിംഗ് സെമിനാറിൽ ട്രെയ്നറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിക്കന്നു.

ജോർജ് തദ്ദേവൂസ്
ഹെഡ്മാസ്റ്റർ

 

Foto

Comments

leave a reply