Foto

വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസം: നൈപുണ്യ വികസന സെമിനാർ സംഘടിപ്പിച്ച് കത്തോലിക്ക സഭ

കല്പറ്റ: വയനാട് വിലങ്ങാട് പ്രദേശങ്ങളിൽ ദുരന്തബാധിതർക്കായി തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കുന്നതിന്റെ മുന്നോടിയായി തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനങ്ങൾക്കു തുടക്കമായി. ആദ്യഘട്ടമായി  മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഏകദിന നൈപുണ്യ വികസന സെമിനാർ സംഘടിപ്പിച്ചു. മേപ്പാടി സെന്റ് ജോസഫ് പരിഷ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു ഉത്ഘാടനം ചെയ്തു. കെസിബിസി ജെ.പി.ഡി. കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷനായിരുന്നു. കെസിബിസി യുടെ പോസ്‌റ് ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് , ഫാ. റൊമാൻസ് ആൻറണി, ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വി.സി, മേപ്പാടിസെന്റ് ജോസഫ് പള്ളി വികാരി ഫാ. സണ്ണി അബ്രാഹം പടിഞ്ഞാറേത്ത്, കെ. എസ്. എസ്. എഫ്. ടീം ലീഡർ കെ. ഡി. ജോസഫ്, വാർഡ് മെമ്പർമാരായ എൻ. കെ. സുകുമാരൻ, സി. കെ. നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. അതിജീവനത്തിന്റെ ഭാഗമായി ജീവനോപാധി പുനഃസ്ഥാപിക്കാൻ കത്തോലിക്കാ സഭ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ ആസ്പദമാക്കി കാരിത്താസ് ഇന്ത്യയുടെ ടീം ലീഡർ ഡോ. വി.ആർ. ഹരിദാസ് ക്ലാസ്സ് നയിച്ചു.  കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അഷാ പോൾ  പ്രദേശത്തിന് യോജിച്ച  വിവിധ ഉപജീവന മാർഗ്ഗങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. മേപ്പാടി പ്രദേശത്തെ ദുരിതബാധിതരായ  കുടുംബങ്ങളുടെ പ്രതിനിധികളും  പഞ്ചായത്തിലെ സ്വാശ്രയ സംഘ  നേതാക്കളും പരിശീലനത്തിൽ പങ്കെടുത്തു.  കാരിത്താസ് ഇന്ത്യ, സി.ആർ.എസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് സുൽത്താൻ ബത്തേരി, ജീവന കാലിക്കറ്റ്, സി.ഓ.ഡി. താമരശ്ശേരി, മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി,  കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ  കൂട്ടായ നെറ്റ് വർക്കിലൂടെയാണ് കേരളകത്തോലിക്കാ സഭയുടെ തുടർപുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഫോട്ടോ  : വയനാട്  മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൈപുണ്യ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു  സംസാരിക്കുന്നു.
 

ഫാ ജേക്കബ് മാവുങ്കൽ
എക്‌സിക്യൂട്ടീവ് ഡയറക്ടർ
കേരള സോഷ്യൽ സർവ്വീസ് ഫോറം
9495510395


 
 
 

Comments

leave a reply

Related News