Foto

കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം ശ്ലാഘനീയം: മാർ കല്ലറങ്ങാട്ട് .

കൊഴുവനാൽ: കത്തോലിക്ക കോൺഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാൽ പള്ളി ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർ സി പി ക്കെതിരെയുള്ള സമരം മുതൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചിൽ മാത്തൂ തരകൻ മുതൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെയെല്ലാം  അവരുടെ പ്രവർത്തനങ്ങൾ സഹിതം പിതാവ് പ്രത്യേകം എടുത്തു പറഞ്ഞു. കേരളത്തിലെ ആതുരസേവനരംഗത്തും വിദ്യാഭ്യാസരംഗത്തും കത്തോലിക്കാസഭ ചെയ്തിട്ടുള്ള സംഭാവനകളെ ഒരിക്കലും അവഗണിക്കാവുന്നതല്ലെന്ന് മാർ കല്ലറങ്ങാട്ട് പ്രസ്താവിച്ചു.രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രസംഗം നടത്തി. ജോസ് വട്ടുകുളം ഫാ. ജോസ് നെല്ലിക്ക തെരുവിൽ, ആൻസമ്മ സാബു, ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, സി. എം ജോർജ്, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, സിന്ധു ജയബു,  ജോർജ് മണിയങ്ങാട്ട് ഫാ. തോമസ് പരിയാത്ത്, ജോസഫ് പോൾ, ടോമി കണ്ണിറ്റുമ്യാലിൽ,ബെന്നി കിണറ്റുകര, ബേബിച്ചൻ അഴിയാത്ത്, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തുചാലിൽ, എഡ്വിൻ പാമ്പാറ, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു

Foto

Comments

leave a reply

Related News