Foto

പാലിയേറ്റീവ് പ്രവർത്തനങ്ങൾ സമൂഹ നന്മക്ക് : മാർ മാത്യു മൂലക്കാട്ട്

സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ  നന്മക്കും നിരാലംബരായ രോഗികളുടെ ആശ്വാസത്തിനും ഉതകുന്നതാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പ്രവർത്തന യൂണിറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്ന സഹോദരനൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണെന്നും കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കുന്നത് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യം ആണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ  ഗ്രീൻവാലി ഡെവലപ്മെന്റ്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ബിബിൻ ചക്കുങ്കൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രഹാം, എൽസി സൈജു, പുഷ്പ സുനിൽ, ഷിബി ഷാജി, എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവിന്  സഹായകമാകുന്ന  ഓക്സിജൻ കോൺസെന്ററേറ്ററുകൾ,  പാലിയേറ്റീവ് കട്ടിലുകൾ, എയർ ബെഡ്, വീൽ ചെയറുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ ഗ്രീൻവാലി പാലിയേറ്റീവ് കെയർസെന്ററിൽ നിന്ന് ലഭിക്കുന്നതാണ്.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഗ്രീൻവാലിസാന്ത്വന പരിചരണ പ്രവർത്തന യൂണിറ്റിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിക്കുന്നു.

Comments

leave a reply

Related News