A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കുഞ്ഞുമിഷനറിമാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം : മാർ കുര്യൻ വയലുങ്കൽ

കോട്ടയം: കുഞ്ഞുമിഷനറിമാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആധുനിക കാലഘട്ടത്തിൽ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ചിലിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് മാർ കുര്യൻ വയലുങ്കൽ. ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപതയും ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയവും സംയുക്തമായി കോട്ടയം നവജീവൻ ട്രസ്റ്റിൽ സംഘടിപ്പിച്ച 'ഡെഡിക്കേറ്റ് എ പ്രയർ-ഡൊണേറ്റ് എ മീൽ' എന്ന പരിപാടി  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വർഷക്കാലമായി കേരളത്തിനകത്തും പുറത്തുമുള്ള 34 ആതുരാലയങ്ങളിലായി ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലെ മിഷൻ ലീഗ് കുട്ടികൾ നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങളോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.   ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശ്വാസപ്രഘോഷണ വേദികളാണെന്ന് അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു. ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപതാ പ്രസിഡണ്ട് മാത്തുക്കുട്ടി സണ്ണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ജെഫിൻ ഒഴുങ്ങാലിൽ, ഫാ. ബിബിൻ കണ്ടോത്ത്,  പി. യു തോമസ്,   സുജി പുല്ലുകാട്ട്,  എബ്രഹാം സജി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിന്റെ ആഭിമുഖ്യത്തിൽ നവജീവനിലെ അന്തേവാസികൾക്കായി ഭക്ഷണവും കോട്ടയം അതിരൂപത മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വസ്ത്രങ്ങളും അവശ്യ വസ്തുക്കളും വിതരണം ചെയ്തു.

ഫോട്ടോ : ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപതയും ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയവും സംയുക്തമായി കോട്ടയം നവജീവൻ ട്രസ്റ്റിൽ സംഘടിപ്പിച്ച 'ഡെഡിക്കേറ്റ് എ പ്രയർ-ഡൊണേറ്റ് എ മീൽ' എന്ന പരിപാടി ചിലിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് മാർ കുര്യൻ വയലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.

Comments

leave a reply

Related News