കോട്ടയം : കാരിത്താസ് കാൻസർ ഇൻസ്റിറ്റ്യൂന്റെയും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൂടാതെ ഇരുപതോളം തെറാപ്പിസ്റ്റുകൾ അടങ്ങുന്ന ഫിസിയോതെറാപ്പി വിഭാഗത്തിനന്റെയും കീഴിൽ ലിംഫഡിമ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു . ലിംഫാറ്റിക് ദ്രാവകത്തിന്റെ സഞ്ചാരത്തിൽ തടസ്സം സംഭവിക്കുമ്പോൾ കൈകൾക്കും കാലുകൾക്കും ഉണ്ടാകുന്ന വീക്കമാണ് ലിംഫഡിമ. അർബുദ രോഗികൾക്കു ഏറെ ഗുണകരമാകുന്ന ഈ ക്ലിനിക് രോഗികൾക്കു മാനുവൽ ലിംഫാറ്റിക് ഡ്രെയിനേജ് (MLD), കംപ്രഷൻതെറാപ്പി,വ്യായാമ നിർദ്ദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ നൽകുന്നു.
എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണിവരെ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ക്യാൻസർ ശസ്ത്രക്രിയ, റേഡിയേഷൻ, മറ്റ് സർജറികൾ എന്നിവയ്ക്ക് ശേഷം വരുന്ന വീക്കം അനുഭവിക്കുന്ന രോഗികൾക്കു സേവനം നൽകി വരുന്നു. 25 വർഷത്തിൽ കൂടുതൽ സേവന പാരമ്പര്യമുള്ള കാരിത്താസ് കാൻസർ ഇൻസ്റ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള ഈ സേവനം ലിംഫഡിമയുമായി ജീവിക്കുന്നവരുടെ ജീവിതഗുണനിലവാരം ഉയർത്താൻ ഏറെ സഹായകരമാകുന്നു. ക്ലിനിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കാരിത്താസ് ആശുപത്രിയുമായി ബന്ധപെടുക.
Comments