Foto

അമലയിൽ ഇന്റഗ്രേറ്റഡ് സ്പോർട്സ് ഇഞ്ചുറി ആൻഡ് റീഹാബിലിറ്റേഷൻ ക്ലിനിക്

തൃശൂർ: അമല മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഇന്റഗ്രേറ്റഡ് സ്പോർട്സ് ഇഞ്ചുറി ആൻഡ് റീഹാബിലിറ്റേഷൻ ക്ലിനിക് ആരംഭിച്ചു.
ക്ലിനിക്കിന്റെ ഉദ്ഘാടനം കേരള ട്രാൻസ്പോർട് കമീഷണർ ജി. സ്പർജൻ കുമാർ ഐ.പി.എസ് നിർവഹിച്ചു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഓർത്തോ & സ്പൈൻ റോബോട്ടിക് സർജറി, ഫിസിയോ തെറാപ്പി, ആയുർവേദ എന്നീ വിഭാഗങ്ങളുടെ സംയുക്ത സംരംഭമായാണ് ഇത് ആരംഭിച്ചത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ ക്ലിനിക്കാണിത്.

ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സിഎംഐ, ഓർത്തോ & സ്പൈൻ റോബോട്ടിക് സർജ്ജറി മേധാവി ഡോ.സ്കോട്ട് ചാക്കോ ജോൺ, പിഎംആർ വിഭാഗം മേധാവി ഡോ. ആഷ എലിസബത്ത്, ആയുർവേദ കൺസൾട്ടന്റ് ഡോ. കെ. രോഹിത്ത് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പിഎംആർ വിഭാഗത്തിന് ലഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിന്റെ ഉദ്ഘാടനാവും നടത്തി.

Comments

leave a reply

Related News