ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
മഹാത്മ ഗാന്ധി സര്‍വ്വകലാശാല ; ബി.എഡ്.പ്രോഗ്രാമിലേക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും പ്രവേശനം
മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ സര്‍ക്കാര്‍ / എയ്ഡഡ് / സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും ബി.എഡ്. കോളേജുകളിലേക്കും ഒന്നാം വര്‍ഷ
പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏകജാലക സംവിധാനത്തിലുടെയാണ്,പ്രവേശ നടപടി ക്രമം ആരംഭിച്ചിരിക്കുന്നത്.അപേക്ഷകര്‍ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്
ലോഡ് ചെയ്യണം.
മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലെ പ്രവേശനം
മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിക്കുകയും അപേക്ഷയുടെ നമ്പര്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കേണ്ടതുമാണ്.ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയിതിട്ടുണ്ട്.
മറ്റു സംവരണങ്ങള്‍
ഭിന്നശേഷി/സ്‌പോര്‍ട്ട്‌സ്/ കള്‍ച്ചറല്‍ ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.രേഖകളുടെ പരിശോധന സര്‍വ്വകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും.
അപേക്ഷ ഫീസ്
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പട്ടികജാതി - വര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയും പൊതു വിഭാഗക്കാര്‍ക്ക് 800 രൂപയുമാണ് , ഫീസ്. എന്നാല്‍ ബി.എഡ്.കോഴ്‌സിലെ പ്രവേശനത്തിന് പട്ടികജാതി - വര്‍ഗ്ഗ വിഭാഗത്തിന് 650 രൂപയും
പൊതു വിഭാഗക്കാര്‍ക്ക് 1300 രൂപയുമാണ് , അപേക്ഷാ ഫീസ്.
അപേക്ഷാ സമര്‍പ്പണത്തിന്
cap.mgu.ac.in
Comments