Foto

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) പി.ജി, പി.എച്ച്.ഡി പ്രവേശനം;  ഏപ്രിൽ 22 വരെ അപേക്ഷിക്കാം

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം, എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തിലേയ്ക്കുള്ള എം.എഫ്.എസ് .സി (9 വിഷയം), എം.എസ്.സി ( 12 വിഷയം), എം.ബി.എ, എം.ടെക് (5 വിഷയം ), പി.എച്ച്.ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 22 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.പ്രവേശന പരീക്ഷ മേയ് 25 ന് നടക്കും.

പൊതുവിഭാഗത്തിൽ പെടുന്നവർക്ക് 1500 /- രൂപയും പട്ടികജാതി/വർഗ്ഗ വിഭാഗങ്ളിൽ പെടുന്നവർക്ക് 750/- രൂപയും എൻ. ആർ.ഐ. വിഭാഗങ്ങളിലുള്ളവർക്ക് 5500/- രൂപയുമാണ്, അപേക്ഷാ ഫീസ്.മത്സ്യത്തൊഴിലാളികൾ, ഭിന്നശേഷിയുള്ളവർ, മുൻസേനാവിഭാഗങ്ങൾ, ലക്ഷദ്വീപ് എന്നിവർക്കായി പ്രത്യേക സംവരണം ലഭ്യമാണ്.എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളിലും രണ്ടു എന്‍.ആര്‍. ഐ (NRI) സീറ്റുകള്‍ ഉണ്ട്.  ഓണ്‍ലൈന്‍ ആയാണ് , ഏവരും അപേക്ഷ സമർപ്പിക്കേണ്ടത്.  

 

കൂടുതൽ വിവരങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.admission.kufos.ac.in 

www.kufos.ac.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengaden@gmail.com

Comments

leave a reply

Related News