A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെ.സി.ബി.സി അല്മായ സംഘടന കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെ.സി.ബി.സി അല്മായ സംഘടന കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്നും കെ.സി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരെയുള്ള വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവ കണക്കിലെടുത്ത് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ന്യൂനപക്ഷ കാര്യ മന്ത്രിയോടും അടിയന്തരവും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിക്കാന്‍ കെ.സി.എഫ് അഭ്യര്‍ത്ഥിച്ചു.

ദൗര്‍ഭാഗ്യകരമായ ഈ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും മിഷനറിമാര്‍ക്കും നേരെയുള്ള വര്‍ധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു. കത്തോലിക്കാ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങള്‍ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണ്. മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനല്‍വല്‍ക്കരിക്കാനോ അടിച്ചമര്‍ത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ തത്വങ്ങളെ ഇത് ദുര്‍ബലപ്പെടുത്തും. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം തടയാന്‍ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ കൈക്കൊള്ളണം. കെ.സി.എഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു

വി.സി ജോര്‍ജ്ജ്കുട്ടി
ജന.സെക്രട്ടറി

Comments

leave a reply

Related News