Foto

മനസിന് കരുതലുമായികാത്തലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി കേരള റീജിയണ്‍

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി (CMHM) കേരള റീജിയണും കെ.സി.ബി.സി. ഹെല്‍ത്ത് കമ്മീഷനും സംയുക്തമായി ‘മനസ്സിന് ഒരു കരുതല്‍’ എന്ന പേരില്‍ പി.ഒ.സിയില്‍ ശില്പശാല സംഘടിപ്പിച്ചു. കെ സിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സിഎംഎച്ച്എം കേരള റീജിയണല്‍ ഡയറക്ടര്‍ ഡോ. സി. റീമ ഗ്രെയ്സ് സി.എം.സി. അധ്യക്ഷത വഹിച്ചു.

വിഷാദരോഗം, ആത്മഹത്യാ പ്രതിരോധം എന്നീ വിഷയങ്ങളില്‍ ഫാ. ആഷ്ബല്‍, ഡോ. സി. മേരി തെരേസ്, സി. ടെസിറ്റ മേരി, സുജ മോള്‍ ജോസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡോ. സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചകളും നടന്നു. ജിപ്‌സണ്‍, ആലിസ് മാത്യു എന്നിവരാണ് പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തത്. മാനസികാരോഗ്യ ബോധവത്കരണവും ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശില്പശാലയില്‍ ചര്‍ച്ച ചെയ്തു.

വിശുദ്ധ ഡിംഫ്‌നയോടുള്ള പ്രാര്‍ത്ഥനയോടെ ആരംഭിച്ച ശില്പശാല, വ്യവസ്ഥകളില്ലാതെ സ്‌നേഹിച്ച ക്രിസ്തുവിന്റെ മനോഭാവത്തോടെ മാനസികാരോഗ്യ മേഖലയില്‍ സേവനം ചെയ്യാനും നല്ല സമരിയാക്കാരായി പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനത്തോടെ സമാപിച്ചു.

Comments

leave a reply

Related News