അരൂർ: ശുദ്ധജലക്ഷാമം അതിരൂ ക്ഷമായപ്പോൾ കൈക്കുമ്പിളിൽ വെള്ളം ഇറ്റിച്ച് വേറിട്ട പ്രതിഷേധ വുമായി തീരദേശവാസികൾ. കെഎൽസിഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളുടെ തീരദേശത്ത് ശുദ്ധജലക്ഷാമം മൂലം ജനങ്ങൾ നെട്ടോട്ടത്തിലാണ് തീരപ്രദേശങ്ങളിൽ വർഷങ്ങളായി ശുദ്ധജലവിതരണം കാര്യക്ഷമമല്ല. ഇപ്പോൾ ഒരുമാസമായി അതിരൂക്ഷമായ ശുദ്ധജലക്ഷാമമാണ് ഇവിടെ സൂനാമി ഓഖി ദുരന്തങ്ങൾ മൂലം കുടിവെള്ള സ്രോതസ്സുകൾ എല്ലാം തന്നെ മലിനമായതു മൂലം എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രമാണ് ലഭിക്കുന്നത്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ജനങ്ങളേറെയും. മലീനമായ ഉപ്പുവെള്ളം പാചകത്തിനും മറ്റും ഉപയോഗിക്കുന്നതുമാണ് മാരകമായ പകർച്ചവ്യാധികക്കും മാറാരോഗങ്ങൾക്കും കാരണമാകും. തീരദേശവാസികളായ മത്സ്യത്തൊഴിലാളിൾ വിലകൊടുത്തു വെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണിപ്പോൾ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് പള്ളിത്തോട് കരയിൽ പുതിയ വാട്ടർടാങ്ക് സ്ഥാപിക്കണം, നിർദിഷ്ട പദ്ധതികൾ പൂർത്തിയാക്കണം എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് കെഎൽസിഎ സമരം സംഘടിപ്പിച്ചത്. ഫാ. യേശുദാസ് കൊടി വീട്ടിൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, രൂപതാ പ്രസിഡന്റ് സന്തോഷ് കൊടിയനാട്, ആന്റണി തേറാത്ത്, ഡൊമിനിക് സെബാസ്റ്റ്യൻ, തോമസ് പറയകാട്ടിൽ ബേബിച്ചൻ പുന്നയ്ക്കൽ, നോബി പുന്നയ്ക്കൽ, യേശുദാസ് കൊടിയനാട്, ജെറോം കളപറമ്പിൽ എന്നിവർ പ്രസംഗിച്ചു.










Comments