Foto

പ്രതിഷേധം  രേഖപ്പെടുത്തി  യുണറ്റഡ് ക്രിസ്ത്യന്‍ സര്‍വ്വീസ് ഫ്രണ്ട് 

തിരുവല്ലയില്‍ ഓശാന ശുശ്രുഷകള്‍ക്കിടയിലുണ്ടായ ആക്രമണം

പത്തനംതിട്ട: തിരുവല്ല തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയിലെ കുരുത്തോല പ്രദിക്ഷിണത്തിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയും തുടര്‍ന്ന് ഇത് ചോദിക്കാന്‍ വന്ന വിശ്വാസികളുടെ നേര്‍ക്ക് കുരുമുളക് സ് പ്രേ പ്രയോഗിക്കുകയും ചെയ്ത ഗുണ്ടകളുടെ നടപടി  എല്ലാ  ക്രൈസ്തവ സമുഹവും ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് യുണറ്റഡ് ക്രിസ്ത്യന്‍ സര്‍വ്വീസ് ഫ്രണ്ട് പ്രസ്താവനയില്‍  അറിയിച്ചു.കേരളത്തിലെ ആഭ്യന്തര വകുപ്പിനെ പറ്റി ഓര്‍മ്മിക്കുവാന്‍  നാണമാകുയാണ്. ഓശാന ഞായര്‍ ശുശ്രൂഷയ്ക്കിടെ അക്രമണം നടത്തിയവര്‍കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യുണറ്റഡ് ക്രിസ്ത്യന്‍ സര്‍വ്വീസ് ഫ്രണ്ട്  ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അഡ്വ.മാത്യു മുത്തേടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാസ്റ്റര്‍ പ്രിന്‍സ് ജോണ്‍ പ്രമേയം അവതരിപ്പിച്ചു.. വിവിധ പ്രതിനിധികള്‍ പ്രസംഗിച്ചു.

Comments

leave a reply

Related News