കൊച്ചി : അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നി നിലകളിൽ കേരള സമൂഹത്തിന് ഗുരുതുല്യനായ വ്യക്തിത്വമായിരുന്നു സാനു മാഷ്. കേരള കത്തോലി ക്കാ സഭയുടെ കേന്ദ്രകാര്യലയമായ പി ഒ സി യുമായും കത്തോലിക്കാ സഭയുമായും ആഴമായ വ്യക്തി ബന്ധം പുലർത്തിയിരുന്നയാളാണ് സാനുമാഷ്. 2025 ജൂൺ 3 ന് പ രിഷ്ക്കരിച്ച പി ഒ സി ബൈബിളിൻ്റെ പ്രകാശനം നടത്തിയപ്പോൾ ആദ്യ പ്രതി ഏറ്റുവാ ങ്ങിക്കൊണ്ട് പി ഒ സി യിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ബൈബിളിലുള്ള അദ്ദേ ഹത്തിന്റെ അഗാധമായ ജ്ഞാനം വെളിപ്പെടുത്തുന്നതായിരുന്നു. തലമുറകൾക്ക് വിജ്ഞാന വെളിച്ചവും പൊതുസമൂഹത്തിന് മാനുഷിക മൂല്യങ്ങളും പകർന്നുകൊ ടുത്തുകൊണ്ട് ജീവിതാന്ത്യവരെയും കർമ്മനിരതനായിരുന്ന സാനു മാഷിന്റെ വിയോ ഗം മലയാളക്കരയ്ക്ക് തീരാനഷ്ടം തന്നെയാണ്.
പദ്‌മശ്രീ, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങിയ അനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പുരസ്‌കാരം ജനഹൃദയത്തിൽ നേടിയ സ്നേഹവും ആദരവുമാണ്. കേരള കത്തോലിക്കാ സഭയുടെ പേരിലുള്ള ആദരാഞ്ജലികൾ അർപ്പിക്കുന്നു
ഫാ.തോമസ് തറയിൽ
ഡെപ്യൂട്ടി സെക്രട്ടറി, കെ സി ബി സി
Comments