ഇറാഖിലെ സ്‌ഫോടനം: ഫ്രാൻസിസ് പാപ്പ ദു:ഖം രേഖപ്പെടുത്തി
റോം: ചൊവ്വാഴ്ച ഇറാഖിലെ സദർ സിറ്റിയിലെ മാർക്കറ്റിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി ഫ്രാൻസിസ് പാപ്പയുടെ സന്ദേശം. ഈദ് പെരുന്നാളിന്റെ ഷോപ്പിങ്ങിനു വന്നവരിൽ 30 പേരാണ് സ്‌ഫോടനത്തിൽ മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇറാഖിലുണ്ടായ ഏറ്റവും ഭീകരമായ ആക്രമണമാണിത്. ''ഇറാഖിൽ അനുരഞ്ജനവും സമാധാനവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം ഹീനമായ ആക്രമണങ്ങൾ പ്രതിബന്ധമാകില്ല. മരണമടഞ്ഞവരുടെ ആത്മാക്കളെ ദൈവകരുണയ്ക്കു മുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.' - പാപ്പ സന്ദേശത്തിൽ പറഞ്ഞു.
Comments