മദ്യനയം തിരുത്തണം പെരിയാറില്‍ മുങ്ങി കിടന്ന് പ്രതിഷേധം
അഡ്വ. ചാര്‍ളി പോള്‍
കൊച്ചി: മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യുന്ന മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് കാലടി പെരിയാര്‍ നദിയില്‍ മുങ്ങി കിടന്ന് പ്രതിഷേധം രേഖപ്പെടുത്തി കെ സി ബി സി മദ്യ വിരുദ്ധ സമിതി് സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ മദ്യനയം തിരുത്തണമെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ ആവശ്യപ്പെട്ടു.കാലടി പെരിയാര്‍ വെട്ടുവഴിക്കടവില്‍ കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങി നിന്ന് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വ്യക്തികള്‍ നശിച്ചാലും സമൂഹം മുടിഞ്ഞാലും ഖജനാവ് നിറയണം എന്ന ചിന്ത ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. മദ്യ ലഭ്യത വര്‍ദ്ധിപ്പിച്ചു കൊണ്ട് മദ്യാസക്തരെ ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇ നിയെങ്കിലും സര്‍ക്കാര്‍തിരുത്തണം.തൊഴിലിടങ്ങള്‍ മദ്യവത്ക്കരിക്കുന്നത് സാമൂഹ്യ അരാജകത്വം സൃഷ്ടിക്കും. മദ്യ വത്കരിച്ച് തൊഴിലാളി കളുടെ കാര്യക്ഷത വര്‍ദ്ധിപ്പിക്കാന്‍ സാധ്യമല്ല. വീര്യം കുറഞ്ഞ മദ്യമെന്നത് കെണിയാണ് കൂടുതല്‍ മദ്യപരെ സൃഷ്ടിക്കുക ,വരുമാനം കൂട്ടുക എന്നതാണ് സര്‍ക്കാര്‍ നയം. മദ്യം കുടിക്കാത്തവരെ ആകര്‍ഷിച്ച് മുഴു ക്കുടിയനാക്കുക എന്നതാണ് വീര്യം കുറഞ്ഞ മദ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഫലമായി സ്ത്രീകളും കുട്ടികളും മദ്യപരായി മാറാം. ലഹരിമുക്തനവകേരളം എന്നത് ലഹരിയാസക്തനവകേരളം മാക്കി സര്‍ക്കാര്‍ മാറ്റുകയാണ് കെ സി ബി സി കുറ്റപ്പെടുത്തി.കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോണ്‍ പുതുവ , കെ എ പൗലോസ്, ഷൈബി പാപ്പച്ചന്‍ , ടി.എം വര്‍ഗീസ്, എം.പി ജോസി,ചെറിയാന്‍ മുണ്ടാടന്‍, തോമസ് മറ്റപ്പിള്ളി, പി.ഐ നാദിര്‍ ഷ, റോയി പടയാട്ടി, സാബു ആന്റണി, ആന്റണി വടക്കുഞ്ചേരി, ഔസേഫ് വരേകുളം, ജോസ് മാങ്കായി . ബിജു മാടന്‍, എം ഡി ലോനപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments