Foto

മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും - ജസറ്റീസ് പി.കെ.ഷംസുദ്ദീൻ

മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും - ജസറ്റീസ് പി.കെ.ഷംസുദ്ദീൻ


കൊച്ചി.സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു.
എറണാകുളം കച്ചേരിപ്പടിയിൽ വിവിധ മദ്യ വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ  മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മദ്യവില്പനയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുലർത്തി പോരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയം. മലയാളികളുടെ ലഹരിഅടിമത്വത്തെ പരമാവധി ചൂഷണം ചെയ്തു പണമുണ്ടാക്കുവാനാണ് സർക്കാർ ശ്രമം. തൊഴിലിടങ്ങളെ മദ്യ വത്ക്കരിക്കാനുള്ള നീക്കം സാമൂഹ്യ അരാജകത്വം സൃഷ്ടിക്കും.
മദ്യത്തെ മാന്യവത്ക്കരിക്കുന്ന നയങ്ങൾ വിനശാകരമായ ഫലങ്ങൾ ഉളവാക്കും.
ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ ആവോളം അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിൽ  ആ വിപത്തിനെ തടയാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തേണ്ടത്. മദ്യനയം തിരുത്താൻ സർക്കാർ തയ്യാറാവാണം. ജസ്റ്റീസ് തുടർന്നു പറഞ്ഞു.
കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു.
ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി.  ഗ്രാൻറ് മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി, പ്രസാദ് കുരുവിള, ഷൈബി പാപ്പച്ചൻ , ജെസി ഷാജി, കുരുവിള മാത്യൂസ് , ഡോ. ജാക്സൺ തോട്ടുങ്ങൽ , സാബു ജോസ് ,അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, പി.എച്ച് ഷാജഹാൻ, സിസ്റ്റർ ആൻ , ഹിൽട്ടൺ ചാൾസ് ,ജോൺസൺ പാട്ടത്തിൽ . കെ.കെ. വാമലോചനൻ , ജയിംസ് കോറമ്പേൽ , രാധാകൃഷ്ണൻ കടവുങ്കൽ , ഏലൂർ ഗോപിനാഥ് , ജോജോ മനക്കിൽ ,കരീം കാഞ്ഞിരത്തിങ്കൽ . എം.പി. ജോസി എന്നിവർ പ്രസംഗിച്ചു.


 

Comments

leave a reply