ജനവിരുദ്ധ മദ്യനയം സര്‍വ്വനാശം വരുത്തും
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കൊച്ചി: മദ്യവിപണനശാലയിലെ തിക്കുംതിരക്കും ഒഴിവാക്കാനെന്ന വ്യാജന 175 മദ്യവില്‍പനശാലകള്‍കൂടി തുടങ്ങാനുള്ള നീക്കത്തില്‍ നിന്നു പിന്‍മാറണമെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ നയം സര്‍വ്വനാശം ക്ഷണിച്ചുവരുത്തുമെന്നും യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറല്‍സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അഭിപ്രായപ്പെട്ടു. 29 ബാറില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തുറന്നുകൊടുത്ത 667 ബാറുകളിലൂടെയും 306 വിദശമദ്യഔട്ട്‌ലെറ്റുകളിലൂടെയും കണ്‍സൂമര്‍ഫെഡിന്റെ 30 സെല്‍ഫ്‌ഹെല്‍പ്പ് പ്രിമിയം കൗണ്‍റുകളിലൂടെയും യഥേഷ്ടം ഒഴിക്കിക്കൊണ്‍ണ്ടിരിക്കുന്ന മദ്യവിപണനശൃംഗലയുടെ മറ്റൊരുകണ്ണികൂടിയാണ് പുതിയ മദ്യവില്പനശാലയിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇത് സാക്ഷരകേരളത്തോടുള്ള വെല്ലുവിളിയാണ്, അവഹേളനമാണ്. ബിവറേജ്ഔട്ട്‌ലെറ്റുകള്‍ക്കടുത്തു താമസിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതും കുട്ടികള്‍ മദ്യത്തിന്റെ സ്വാധീന വലയത്തിലുള്‍പ്പെടുമോയെന്ന രക്ഷിതാക്കളുടെ ഉത്കണ്ഠയും കോടതി നിരീക്ഷിച്ച ഈ വേളയില്‍ തിരക്കുകുറയ്ക്കാനെന്ന പേരില്‍മദ്യഷാപ്പിന്റെ എണ്ണംകൂട്ടുന്നത് അപഹാസ്യമാണ്. മദ്യവര്‍ജ്ജനമാണ് നയമെന്നും ബോധവല്‍ക്കരണത്തിലൂടെമദ്യ ഉപയോഗം കുറയ്ക്കുമെന്നും മദ്യനയം വ്യക്തിമാക്കി അധികാരത്തിലേറിയ ഈ സര്‍ക്കാര്‍ ജനങ്ങളെ മദ്യത്തില്‍മുക്കിക്കൊല്ലുകയാണ്. നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം എന്നെഴുതിയ പരസ്യബോര്‍ഡുമായി നിരത്തിലൂടെ നീങ്ങുന്ന ഗ.ട.ഞ.ഠ.ഇ ബസിലെ പരസ്യം സര്‍ക്കാരിനെ നോക്കി കൊഞ്ഞനം കുത്തുന്നു. ഈ വഞ്ചന തുടര്‍ന്നാല്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും യോഗം തീരുമാനിച്ചു. മദ്യലോബിയില്‍ നിന്ന് അച്ചാരംവാങ്ങി നാടിനെ കുരുതികൊടുക്കാനും തദ്വാര നിലവിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും മാത്രമെ പുതിയ മദ്യശാലകള്‍ തുറക്കുന്നതുകൊണ്ട് ലക്ഷ്യംവയ്ക്കുന്നുള്ളു. കേരളത്തിലെ 32 രൂപതകളിലേയും മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ യോഗംചേര്‍ന്ന് സര്‍ക്കാരിന്റെതലതിരിഞ്ഞ മദ്യനയത്തിനെതിരെ പ്രതിഷേധിക്കണമെന്നും ഇടവകകള്‍തോറും ബോധവല്‍ക്കരണ കൂട്ടായ്മകള്‍ സായാഹ്ന ധര്‍ണ്ണകള്‍ എന്നിവ സംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.എറണാകുളം പി.ഒ.സി.യില്‍കൂടിയ സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. അജിത്ശംഖുമുഖം അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം സെക്രട്ടറി ഇ.ത. ബോണി, സിസ്റ്റര്‍ റോസ്മിന്‍, ജെസിഷാജി, അന്തോണിക്കുട്ടി, ദേവീസ് ജോസ് കാവിയില്‍, തോമസ്‌കുട്ടി മണക്കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments