Foto

ലഹരിക്കെതിരെ ബോധവല്‍ക്കരണം: ജാഗ്രതാ സമിതി രൂപീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ്

പൊടിമറ്റം: രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തി ജനങ്ങളുടെ ജീവിതസംരക്ഷണം ഉറപ്പാക്കണമെന്ന് പൊടിമറ്റം സെന്റ് മേരീസ് ഇടവക കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ അനുദിനവ്യാപനം നിയമംമൂലം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വങ്ങള്‍ തുടരുന്ന ഉത്തരവാദിത്വരഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു.

സാക്ഷരകേരളം ഇന്ത്യയിലെ ലഹരി വില്പനയുടെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നത് ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി അടിയന്തര നടപടികളുണ്ടാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി ഇടവക തലത്തില്‍ ജാഗ്രതാസമിതിക്കും രൂപം നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സില്‍വാനോസ് വടക്കേമംഗലം, പ്രസിഡന്റ് സെബാസ്റ്റ്യന്‍ കൊല്ലക്കൊമ്പില്‍, ജോര്‍ജ്ജ്കുട്ടി ആഗസ്തി, പ്രൊഫ. ജോജോ കെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പ്രൊഫ.ബോബി കെ മാണി
പി.ആര്‍.ഓ., എകെസിസി
ഫോണ്‍: 9447387343 

Comments

leave a reply

Related News