Foto

ജനങ്ങളുടെ സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്വം: കോട്ടയം അതിരൂപത വൈദിക സമിതി

 

മലയോര മേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയെന്നത്  കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സുപ്രധാന ഉത്തരവാദിത്വവുമാണ്. ഇക്കാര്യത്തിൽ തുടർച്ചയായി അധികാരികൾക്ക് പ്രത്യേകിച്ച് വനംവകുപ്പിനു അടുത്തകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ വീഴ്ചകൾ അത്യന്തം ദുഃഖകരമാണ്. നഷ്ടപരിഹാരമെന്നതുപോലെ പണം നൽകുന്നത് ഒരിക്കലും മനുഷ്യ ജീവൻ നഷ്ടമാകുന്നതിനു പരിഹാരമാകില്ല.  മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധിക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്താൽ ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഗുരുതരമായി കാണുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിച്ചേ മതിയാകൂ. മലയോര മേഖലകളിലെ  ജനങ്ങളുടെ ഭയാശങ്കയും ഉത്ക്കണ്ഠയും ഇന്ന് അതിതീവ്രമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ആകുലതയിലായിരിക്കുന്ന ജനതയോടും കരുതലും സഹാനുഭൂതിയും അറിയിക്കുന്നതോടൊപ്പം ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ യുദ്ധകാലാടിസ്ഥാനത്തിൽ സത്വരനടപടികൾ സ്വീകരിക്കണമെന്നും അതിരൂപതാവൈദിക സമിതി ആവശ്യപ്പെടുന്നു.  



ഫാ. അബ്രാഹം പറമ്പേട്ട്
സെക്രട്ടറി
കോട്ടയം അതിരൂപതാ വൈദികസമിതി

Comments

leave a reply

Related News