Foto

കേരള കത്തോലിക്കാ മെത്രാന്‍ സമിതി വര്‍ഷകാലസമ്മേളനം ഇന്നാരംഭിക്കും, കെസിബിസി സമ്മേളനം 4,5,6 തിയതികളില്‍ പിഒസിയില്‍

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍  4,5,6 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ  പിഒസിയില്‍ നടക്കും.  4-ന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. 'സമര്‍പ്പിതരായ വ്യക്തികള്‍ക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും' എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിന്‍ സ്റ്റീജന്‍ ഒ.സി.ഡി. ക്ലാസ് നയിക്കും.വൈകിട്ട് 6 മണിക്ക്  കെസിബിസി സമ്മേളനം ആരംഭിക്കും. 5,6 തീയതികളില്‍ കേരളസഭാ നവീകരണത്തെക്കുറിച്ചും, വൈദിക പരിശീലനം സംബന്ധിച്ചും, മാര്‍പാപ്പാ പ്രഖ്യാപിച്ചിട്ടുള്ള ജൂബിലി വര്‍ഷം - 2025 ആഘോഷത്തെക്കുറിച്ചും, സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Comments

leave a reply

Related News