Foto

ഒരു ഷീറ്റ് പേപ്പര്‍ ചോദിച്ചു തരില്ലെന്ന് താലൂക്ക് ആശുപത്രി ജീവനക്കാര്‍.... പകരം ഒരു ബണ്ടില്‍ പേപ്പര്‍ നല്കി പ്രതിഷേധം

ഒരു ഷീറ്റ് പേപ്പര്‍ ചോദിച്ചു
തരില്ലെന്ന് താലൂക്ക് ആശുപത്രി ജീവനക്കാര്‍....
പകരം ഒരു ബണ്ടില്‍ പേപ്പര്‍ നല്കി പ്രതിഷേധം

അജി കുഞ്ഞുമോന്‍

പാലക്കാട്: കേരളത്തിന്റെ സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പലപ്പോഴും  പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പതിവാണ്
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കാന്‍ വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്‍കിയ താലൂക്ക് ആശുപത്രി ഓഫീസിന് വ്യത്യസ്തമായ മറുപടി നല്‍കി പഞ്ചായത്ത് പ്രസിഡന്റ്. ശ്രദ്ധേയനാവുകയാണ്.പാലക്കാട് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീമാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ഒരു കിടപ്പ് രോഗിക്ക് വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസമാണ്  കെപിഎം സലീമിന്റെ സഹായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും വെള്ളക്കടലാസ് ചോദിച്ചത്. എന്നാല്‍ പുറത്ത് പോയി വാങ്ങാനായിരുന്നു ഓഫീസിലെ അധികൃതര്‍ പറഞ്ഞത്.ഇതോടെയാണ് കെപിഎം സലീം വ്യത്യസ്തമായ പ്രതിഷേധം നടത്തിയത് താലൂക്ക് ആശുപത്രി ഓഫീസിലേക്ക് ഒരു കെട്ട് വെള്ളപേപ്പറും 20 പേനയും വാങ്ങി നല്‍കിയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിലെ ഒരു കിടപ്പ് രോഗിക്ക് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കെപിഎം സലീം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഓഫീസ് രണ്ടാം നിലയിലായിരുന്നതിനാല്‍ കൂടെയുള്ള ഡ്രൈവറെ ആവശ്യമായ രേഖകളുമായി പറഞ്ഞുവിട്ടു. എന്നാല്‍ അപേക്ഷ എഴുതാന്‍ വെള്ളപേപ്പര്‍ ചോദിച്ചപ്പോഴാണ് പുറത്ത് പോയി വാങ്ങിവരാന്‍ ഓഫീസ് അധികൃതര്‍ പറഞ്ഞത്.ഇതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റിന്റെ ഒരു കെട്ട് പേപ്പര്‍ നല്‍കി പ്രതിഷേധം. ഭിന്നശേഷിക്കാരോടും, സാധാരണക്കാരോടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര മോശമായി പെരുമാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എതെന്ന് കെപിഎം സലീം പറയുന്നു.


 

Foto

Comments

leave a reply

Related News