A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പാർക്കിൻസൻസ് രോഗത്തിന് പരിഹാരമായി കാരിത്താസ്  ആശുപത്രി DBS സർജറി വിജയകരമായി പൂർത്തിയാക്കി

കോട്ടയം: പാർക്കിൻസൻസ് രോഗത്തിന് പരിഹാരമായ DBS സർജറി വിജയകരമായി പൂർത്തിയാക്കി കാരിത്താസ്  ആശുപത്രി ന്യൂറോളജി ഡിപ്പാർട്ട്മെന്റ്. തലച്ചോറിൽ നമ്മുടെ ചലനങ്ങളുടെ വേഗത നിയന്ത്രിക്കുന്ന ഡോപാമിൻ കോശങ്ങളുടെ തേയ്മാനം സംഭവിക്കുന്നത് മൂലം വരുന്ന രോഗമാണ് പാർക്കിൻസൺ രോഗം. എന്ത് കൊണ്ട് രോഗം വരുന്നു എന്നത് ശാസ്ത്ര ലോകം അന്വേഷിച്ചു വരുന്നു. കൈ കാലുകളുടെ വിറയൽ, വേഗത കുറവ്, ബലം പിടിത്തം ഉണ്ടാകുക മുതലായവയാണ് ഇതിന്റെ പ്രധാന രോഗ ലക്ഷണങ്ങൾ.ഓരോ രോഗികളിലും കാണുന്ന ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് മരുന്നിനോട് പ്രതികരിക്കാത്ത വിറയൽ ആണ് പ്രശ്നമുണ്ടാക്കുന്നതെങ്കിൽ ചിലർക്ക് വേഗതക്കുറവു മൂലം ആകും   ബുദ്ധിമുട്ട്.  രോഗലക്ഷണങ്ങൾ ശരീരത്തിന്റെ ഒരു വശത്ത് തുടങ്ങി ക്രമേണ മാറു വശത്തേക്കും പിന്നീട് നടക്കുമ്പോൾ നിന്ന് പോകുക, വീഴ്ചകൾ, ഓർമ്മക്കുറവ് മുതലായവ ലക്ഷ്ണങ്ങളായി കാണാം. ഇപ്പോൾ ലഭ്യമായ ചികിത്സ രീതികളെല്ലാം രോഗലക്ഷണങ്ങൾ നിയന്ത്രിച്ചു ജീവിത നിലവാരം ഉയർത്തുന്നതിനായി ലക്ഷ്യമിടുന്നു. ഒരു പ്രത്യേക ദൈർഘ്യം കഴിയുമ്പോൾ മരുന്നു ചികിത്സ കൊണ്ട് രോഗത്തെ നിയന്ത്രണ വിധേയമാക്കാനും വിറയൽ നിർത്താനും മരുന്നു കഴിക്കുമ്പോഴുള്ള പുകച്ചിൽ നിർത്താനും  സാധിക്കില്ല. ഈ സമയത്ത് നമ്മൾ രോഗികൾക്ക് കൊടുക്കുന്ന ചികിത്സ രീതിയാണ് “ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ” അഥവാ ഡി ബി എസ്. 
    ഡി ബി എസ് ചെയ്യുന്നത് കൊണ്ട് രോഗലക്ഷണങ്ങൾ കുറയുകയും തന്മൂലം കാര്യങ്ങൾ ചെയ്യുന്നതിന് എളുപ്പമാകുകയും ചെയ്യും. തലച്ചോറിൽ രണ്ട് ഇലക്ട്രോഡ് ന്യൂറോസർജറി വിദഗ്ദ്ധരുടെ സഹായത്തോടെ വയ്ക്കുകയും ശേഷം അത് നെഞ്ചിൽ തൊലിക്കടിയിൽ വയ്ക്കുന്ന ബാറ്ററിയുമായി ഘടിപ്പിക്കുകയും ചെയ്യും. ഈ ബാറ്ററിയിലെ ചെറിയ വൈദ്യുതി ഉപയോഗിച്ചു രോഗലക്ഷ്ണ നിയന്ത്രണം ലക്ഷ്യമിടുന്നു. ബാറ്ററിയുടെ മോഡൽ അനുസരിച്ച്   ആറ് മുതൽ 15 വർഷം വരെ ഉപയോഗിക്കാനാകും. പാർക്കിൻസൺ രോഗത്തിന് മാത്രമല്ല അപസ്മാര രോഗം, ഡിസ്റ്റോണിയ മുതലായ രോഗങ്ങൾക്കും ഡി ബി എസ് ഉപയോഗിച്ച് വരുന്നു. 
    കരിത്താസ് ആശുപത്രി ന്യൂറോ രോഗങ്ങളുടെ വിദഗ്ധ ചികിത്സകൾ എല്ലാം കോട്ടയത്തു ലഭ്യമാകുന്നതിന്റെ ഭാഗമായി ഡി ബി എസ് സർജറി ചികിത്സ ആരംഭിക്കുകയും ആദ്യ സർജറി വിജയകരമായി ജൂണിൽ പൂർത്തിയാക്കുകയും ചെയ്തു. തിരുവനന്തപുരം  കഴിഞ്ഞാൽ കോട്ടയം, ഇടുക്കി, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഈ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയായി കരിത്താസ് മാറിയിരിക്കുന്നു. 
ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന ഇപ്രകാരമുള്ള പുതിയ ചികിത്സാ രീതികൾ  സാധാരണക്കാരിൽ എത്തിക്കുവാൻ സാധിക്കുന്നതിൽ ഏറെ അഭിമാനം ഉണ്ടെന്ന്  കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാദർ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

ഫോട്ടോ  : DBS സർജറിയെക്കുറിച്ച്  കാരിത്താസ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ എബ്രഹാം സംസാരിക്കുന്നു ആശുപത്രിയിൽ ജോയിൻ ഡയറക്ടർ ഫാ ജിസ്മോൻ മഠത്തിൽ ഡോ.ഐപ്പ്, ഡോ. വൈശാഖ്, ഡോ. ജോസഫ് സെബാസ്റ്റ്യൻ  തുടങ്ങിയവർ സമീപം

Comments

leave a reply

Related News