Foto

കാരിത്താസ് ഇന്റർനാഷണൽ എമർജൻസി മെഡിസിൻ സമ്മിറ്റ് 

കാരിത്താസ് ആശുപത്രിയും, കാരിത്താസ് നഴ്സിംഗ് കോളേജും, യൂണിവേഴ്സിറ്റി ഓഫ് സൽഫോഡ്, യു കെ യും സംയുക്തമായി കാരിത്താസ് ഇന്റർനാഷണൽ എമർജൻസി മെഡിസിൻ സമ്മിറ്റ് നടത്തി. അത്യാഹിതചികിത്സ  രംഗത്ത് അഗോളതലത്തിലുള്ള മാറ്റങ്ങളെക്കുറിച്ചു ഇംഗ്ലണ്ടിലെ സാൽഫോർഡ് സർവകലാശാലയിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും പ്രഗത്ഭർ സെമിനാറുകൾ നയിച്ചു. ഐ ടി സി, ബാംഗ്ലൂർ മെഡിക്കൽ ഡയറക്ടറും സി എം സി വെല്ലൂർ മുൻ ഡയറക്ടറുമായ പ്രൊഫസർ ഡോക്ടർ സുനിൽ ചാണ്ടി ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി. കാരിത്താസ് ആശുപത്രി ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റവറെന്റ് ഡോക്ടർ ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. കേരളത്തിലെ  വിവിധ ആശുപത്രികളിൽ നിന്നുമുള്ള 150 ഓളം വരുന്ന ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, വിദ്യാർഥികൾ    എന്നിവർ പങ്കെടുത്തു.

Comments

leave a reply

Related News