കാരിത്താസ് നഴ്സിംഗ് കോളേജിലെ പത്തൊമ്പതാമത് ബാച്ച് BSc നഴ്സിംഗ് വിദ്യാർത്ഥികളുടെയും പതിനെട്ടാമത് ബാച്ച് പോസ്റ്റ് ബേസിക് BSc നഴ്സിംഗ് വിദ്യാർത്ഥികളുടെയും ബിരുദദാന ചടങ്ങ് ,കേരള ആരോഗ്യസർവ്വകലാശാലയിലേ നഴ്സിംഗ് വിഭാഗത്തിലെ ഡീനും ,തൃശ്ശൂർ അമലാ നഴ്സിംഗ് കോളേജിന്റെ പ്രിൻസിപ്പാളുമായ ഡോ .രാജി രഘുനാഥ് ഉത്‌ഘാടനം ചെയ്തു .പ്രസ്തുത ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഡയറക്ടർ റെവ .ഡോ .ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു .കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ .ട്വിങ്കിൾ മാത്യു ,വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസി ജോൺ പി റ്റി എ പ്രസിഡന്റ് മിസ്റ്റർ നവീൻ ഡി എന്നിവർ പ്രസംഗിച്ചു .നഴ്സിംഗ് ബിരുദദാരികൾക്ക് കാരിത്താസ് ഹോസ്പിറ്റലിന്റെ ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ഷിജി ജോസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു .യോഗത്തിൽ അക്കാദമിക് മികവിനുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
Comments