Foto

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഹൈറേഞ്ചിന് നൽകുന്ന സേവനം മഹത്തരം : മാർ മാത്യു മൂലക്കാട്ട്

സമർപ്പിതർ സമൂഹത്തിനു  നൽകുന്ന സേവനങ്ങൾ സഹചരായവർക്ക് സാന്ത്വനമായി മാറുന്നുവെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി കോട്ടയം അതിരൂപതയിലെ സന്ന്യാസ സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തന ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന തിരുഹൃദയ വികസന പാക്കേജ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലക്ക് കാരിത്താസ് സെക്കുലർ ഇൻസ്റ്റിട്യൂട്ടിലെ സമർപ്പിതർ നൽകുന്ന സേവനങ്ങൾ  മഹത്തരമാണെന്നും ഈ പ്രവർത്തനങ്ങൾ എല്ലാം ക്രിസ്തീയ ജീവിതത്തിൻ്റെ നേർസാക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയിലെ സ്വാശ്രയ സംഘ പ്രവർത്തകർക്ക്, സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങുന്നത്തിനുള്ള മൂലധനമായി ഉപയോഗിക്കുന്നതിലൂടെ, സാധാരണക്കാരായ വീട്ടമ്മമാർക്ക് നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തുക എന്നതാണ് തിരുഹൃദയ വികസന പാക്കേജിൻ്റെ ലക്‌ഷ്യം. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ രാഷ്ട്രദീപിക മാനേജിങ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യാഥിതി ആയിരുന്നു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെൻ്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറസ്  ജനറൽ സിസ്റ്റർ ലിസി മുടക്കോടിൽ, സിസ്റ്റർ ആലി ചിറമേൽപ്പുറത്ത്, സിസ്റ്റർ സോണിയ തേക്കുംകാട്ടിൽ, സിസ്റ്റർ ജാസ്മിൻ ആനാലിപ്പാറയിൽ, സിസ്റ്റർ മേഴ്‌സി മഞ്ഞനാടിയിൽ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, എന്നിവർ സന്നിഹിതരായിരുന്നു.

Comments

leave a reply

Related News