കോട്ടയം : കാരിത്താസ് ഹോസ്പിറ്റലിൽ പ്രവർത്തിച്ചിരുന്ന കുട്ടികൾക്കായുള്ള പീഡിയാട്രിക് വിഭാഗത്തിന്റെ സേവനം നവംബർ 19 മുതൽ കാരിത്താസ് മാതാ ഹോസ്പിറ്റലിലേക്ക് മാറി. ബാലതാരം ദേവനന്ദ ഉദ്ഘാടനം ചെയ്ത പുതിയ പീഡിയാട്രിക് ഡിപ്പാർട്ട്മെന്റിൽ ജനറൽ പീഡിയാട്രിക്സ്, പീഡിയാട്രിക് ഓങ്കോളജി, പീഡിയാട്രിക് പൾമണോളജി, പീഡിയാട്രിക് & നിയോനാറ്റൽ സർജറി എന്നീ വിഭാഗങ്ങളിലായി 15 ഓളം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
വൈകുന്നേരം 3 മണിക്ക് കാരിത്താസ് മാതായിൽ വച്ച് നടന്ന ചടങ്ങിൽ ഫാ. ജിനു കാവിൽ സ്വാഗതം ആശംസിക്കുകയും, കാരിത്താസ് ഹോസ്പിറ്റൽ & എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഡയറക്ടറായ റെവ.ഡോ. ബിനു കുന്നത്ത് അധ്യക്ഷതയും വഹിക്കുകയും ചെയ്തു. "കുട്ടികൾക്കുള്ള ചിൽഡ്രൻസ് ഏരിയ, പ്ലേ ഏരിയ എന്നിവ കൊണ്ട് ആകർഷണീയമായി സജ്‌ജീകരിച്ചിരിക്കുന്ന പീഡിയാട്രിക് വിഭാഗം ഒരു ആശുപത്രി എന്നതിനപ്പുറത്തേക്ക്, വളരെ പോസിറ്റിവായ ഒരു പരിസ്ഥിതിയാണ് സമ്മാനിക്കുന്നത്" എന്ന് ബാലതാരം ദേവനന്ദ പീഡിയാട്രിക്ക് വിഭാഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
കുട്ടികൾക്കായി ഇത്തരമൊരു സജ്ജീകരണം നടത്താൻ സാധിച്ചതിൽ കാരിത്താസ് അഭിമാനിക്കുന്നു എന്ന് ഫാ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.
ഡോ.സാജൻ തോമസ് (അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ & സീനിയർ കൺസൾട്ടന്റ് നിയോനാറ്റോളജി), ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീമതി അൻസു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അതിഥികൾക്കുള്ള മെമന്റോ റെവ്. ഡോ. ബിനു കുന്നത്ത് സമ്മാനിച്ചു. നഴ്സിംഗ് ഡിപ്പാർട്ട്മെന്റ് ഡോക്ടർമാർ, പീഡിയാട്രിക് ഡിപ്പാർട്ട്മെന്റ് ഡോക്ടർമാർ, മെഡിക്കൽ ഡോക്ടർമാർ എന്നിവരുടെ സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റലിന് മറ്റൊരു നാഴികക്കല്ല് കൂടി സൃഷ്ടിക്കാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് ഡോ. സുനു ജോൺ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ഫോട്ടോ : കാരിത്താസ് പീടിയാട്രിക് വിഭാഗത്തിന്റെ ഉദ്ഘാടനം ബാലതാരം ദേവനന്ദ നിർവഹിക്കുന്നു. ആശുപത്രി ഡയറക്ടർ റവ ഫാ ബിനു കുന്നത്ത്. ജോയിന്റ് ഡയറക്ടർ ജിനു കാവിൽ തുടങ്ങിയവർ സമീപം.
Comments