Foto

ഹൃദയ ദിന സന്ദേശമുയർത്തിപ്പിടിച്ച് മാരത്തോൺ സംഘടിപ്പിച്ച് കാരിത്താസ് ഹോസ്പിറ്റൽ 

കോട്ടയം: ലോക ഹൃദയ ദിന സന്ദേശം ഉയർത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റലും ഡെക്കാത്തലോണും  സംയുക്തമായി കാരിത്തോൺ എന്ന പേരിൽ മാരത്തോൺ സംഘടിപ്പിച്ചു. കാരിത്താസ് കാർഡിയോളജി ഡിപ്പാർട്ട്മെന്റും കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ നടന്ന മാരത്തോൺ കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ റവ. ഫാ. സ്റ്റീഫൻ തേവരപ്പറമ്പിലും, കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്. ഓ. ഡി. ഡോ.ജോണി ജോസഫും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഇരുനൂറോളം ആളുകൾ പങ്കെടുത്ത മാരത്തോൺ  രാവിലെ 6:45ന് കാരിത്താസ് മാതാ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച്‌   കാരിത്താസ് റൗണ്ട് വഴി 8 മണിയോടുകൂടി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ അവസാനിച്ചു. കാരിത്താസ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരോടൊപ്പം   യുവജന പങ്കാളിത്തം കൊണ്ടും പൊതുജന പങ്കാളിത്തം കൊണ്ടും മാരത്തോൺ  ശ്രദ്ധേയമായി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി കാരിത്താസ്  ഹോസ്പിറ്റൽ ജനങ്ങൾക്കിടയിൽ  നടത്തിവരുന്ന ബോധവൽക്കരണ പരിപാടിയുടെ തുടർച്ചയായി ഈ മാരത്തോൺ മാറിയെന്നും, ഹൃദയ ദിന സന്ദേശമായ ”യൂസ്  ഹാർട്ട് ഫോർ ആക്ഷൻ” എന്നത്  ജനങ്ങളിലേക്ക് എത്തിക്കാൻ  സാധിച്ചെന്നും കാരിത്താസ് ഡയറക്ടർ റവ.ഫാ.ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. മാരത്തോണിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ ഏറ്റുമാനൂർ സി ഐ അൻസിൽ എ. എസ് വിജയികൾക്ക്  സമ്മാനം നൽകി. കാരിത്താസ് ഹോസ്പിറ്റൽ  ജോയിന്റ് ഡയറക്ടർ റവ. ഫാ. ജിസ്മോൻ മഠത്തിൽ,  റവ. ഫാ. ജിനു കാവിൽ , റവ. ഫാ. ജോയ്‌സ് നന്ദിക്കുന്നേൽ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതനായിരുന്നു.
 

Comments

leave a reply

Related News