Foto

കാരിത്താസ് ആശുപത്രിക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) പുരസ്കാരം

കോട്ടയം: 2024 വർഷത്തെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ലഭിച്ച് കാരിത്താസ് ആശുപത്രിയും. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഈ ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ എം.ബി. രാജേഷ്, ശ്രീ എം. വിൻസെന്റ്, ശ്രീ കടകംപള്ളി സുരേന്ദ്രൻ, ശ്രീ വി.കെ. പ്രശാന്ത് എന്നിവരും പങ്കെടുത്തു.

മലിനീകരണ നിയന്ത്രണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മികച്ചവയ്ക്ക് അവാർഡുകൾ നൽകുന്നത് 1989 മുതൽ ഉള്ള സർക്കാർ സമ്പ്രദായമാണ്. കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ കഴിഞ്ഞ വർഷം സ്തു‌ത്യർഹമായ മികവ് പുലർത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ / സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, റീസൈക്ലിംഗ് യൂണിറ്റുകൾ എന്നീ വിഭാഗങ്ങളെയാണ് ഈ വർഷത്തെ അവാർഡിനായി പരിഗണിച്ചത്. 

ഫോട്ടോ : കാരിത്താസ് ജോയിന്റ് ഡയറക്ടർ  ഫാ ജിനു കാവിലും ഫാ സ്റ്റീഫനും തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു.

Comments

leave a reply

Related News