Foto

ഭവനരഹിതർക്ക് ഭവനപദ്ധതിയുമായി താഴേക്കാട് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം

ഇരിങ്ങാലക്കുട: രൂപതയുടെ സുവർണ ജൂബിലിയുടെ ഭാഗമായി ആചരിച്ച കുടുംബവർഷത്തിന്റെ സമാപനവും കരുണയുടെ വർഷാരംഭ പരിപാടികളുടെ ഉദ്ഘാടനവും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. യോഗത്തിൽ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ അധ്യക്ഷത വഹിച്ചു. വിശുദ്ധ കുരിശിന്റെ പുകഴ്‌ചയുടെ തിരുനാൾ ദിനത്തിൽ കഴിഞ്ഞ കാലയളവിൽ ഇടവകയെ ശുശ്രൂഷിച്ച് കടന്നുപോയ കൈക്കാരന്മാരെയും കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡൻറുമാരെയും പള്ളി ജീവനക്കാരെയും അവരുടെ ജീവിതപങ്കാളികളോടൊപ്പം ആദരിച്ചു.

കരുണയുടെ വർഷത്തിന്റെ ഭാഗമായി ദിവ്യകാരുണ്യത്തിൽ നിന്ന് ജീവകാരുണ്യത്തിലേക്ക് എന്ന ആപ്‌തവാക്യം ഉൾകൊണ്ടാണ് സ്വന്തമായി ഭവനം ഇല്ലാത്തവർക്ക് ഒരു ഭവനം എന്ന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇടവകയിലെ കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുടുംബക്ഷേമനിധി, വിൻസെൻ്റ് ഡി പോൾ സംഘടന, പാലിയേറ്റീവ് കെയർ, കുടുംബസമ്മേളന കേന്ദ്രസമിതി എന്നിവരാണ് വികാരിയുടെ യും കൈക്കാരൻമാരുടേയും നേതൃത്വത്തിൽ പദ്ധതി നടപ്പിൽ വരുത്തുക. ഈ പ ദ്ധതിയുടെ ഭാഗമായി ഒരു വീടിന് 10 ലക്ഷം രൂപ ഇതിനകം ഒരു വ്യക്തി സംഭാവന നൽകിയിട്ടുണ്ട്.

രണ്ടാമത്തെ വീടിനായി പതിനായിരം രൂപ വച്ച് ഒരു വർഷം 100 പേരെ കണ്ടെത്തി ഈ കാരുണ്യപദ്ധതി മുന്നോട്ട് കൊണ്ടുപോകും ആദരവ് യോഗത്തിൽ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, സിസ്റ്റർ ലീന പോൾ, മിനി ജോൺസൻ, അഡ്വ.സി.ജി. ആന്റോ എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. ജോർജ് പാറേമേൻ സ്വാഗതവും അസിസ്റ്റൻ്റ് വികാരി ഫാ. ജിതിൻ പുന്നശേരി നന്ദിയും പറഞ്ഞു.

Comments

leave a reply

Related News