11 - മത് സംസ്ഥാന സോഷ്യൽ വർക്ക് കോൺഗ്രസ് കൊല്ലത്ത്,
ക്യാപ്‌സ് സോഷ്യൽ വർക്ക് അവാർഡ് 2026 അപേക്ഷകൾ ക്ഷണിച്ചു.
11 - മത് സംസ്ഥാന സോഷ്യൽ വർക്ക് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിക്കും. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി, സോഷ്യൽ വർക്ക് വിദ്യാഭ്യാസത്തിലും പ്രവർത്തനത്തിലും മികവ് പ്രകടിപ്പിച്ച വ്യക്തികൾക്കുള്ള "എക്സലൻസ് ഇൻ സോഷ്യൽ വർക്ക് അവാർഡുകൾ 2026" (സീസൺ-3) എന്ന പേരിൽ അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ക്യാപ്‌സ് ജില്ലാ ചാപ്റ്ററുകൾ വഴിയാണ് നാമനിർദേശങ്ങൾ സമർപ്പിക്കേണ്ടത്.
സോഷ്യൽ വർക്ക് ഗുരുശ്രേഷ്ഠ അവാർഡ്, സോഷ്യൽ വർക്ക് കർമ്മശ്രേഷ്ഠ അവാർഡ്, സോഷ്യൽ വർക്ക് യുവശ്രേഷ്ഠ എജ്യുക്കേറ്റർ അവാർഡ് ,സോഷ്യൽ വർക്ക് യുവശ്രേഷ്ഠ പ്രാക്ടീഷണർ അവാർഡ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് സംസ്ഥാനതല ക്യാപ്‌സ് അവാർഡുകൾ നൽകുന്നത് . ജില്ലാ ചാപ്റ്ററുകൾ, ജില്ലയിലെ മികച്ച സോഷ്യൽ വർക്കർമാരെ അവരുടെ മികവിന്റെയും സത്യസന്ധതയുടെയും അടിസ്ഥാനത്തിൽ
അർഹത തെളിയിക്കുന്ന രേഖകൾ സഹിതം നാമനിർദ്ദേശം ചെയ്യേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 25.
ഡിസംബർ 4, 5 തീയതികളിൽ കൊല്ലത്ത് വച്ച് നടക്കുന്ന പതിനൊന്നാമത് സോഷ്യൽ വർക്ക് കോൺഗ്രസിൽ ആയിരിക്കും അവാർഡ് സമർപ്പണം നടത്തുക.
പതിനൊന്നാമത് സോഷ്യൽ വർക്ക് കോൺഗ്രസിന്റെ ലോഗോ പ്രകാശനവും പ്രഖ്യാപനവും കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് നിർവഹിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കോട്ടയത്തുള്ള ക്യാപ്സ് ഓഫീസുമായി
9778513265 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം പി ആന്റണി, ജനറൽ സെക്രട്ടറി ഡോ. ജോസഫ് ചാരുപ്ലാക്കൽ, അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. സോണി ജോസ് എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.










Comments