Foto

വികസ്വര രാജ്യങ്ങൾക്ക് അന്താരാഷ്‌ട്ര സമൂഹം കൂടുതൽ പിന്തുണ നൽകണം : വത്തിക്കാൻ

വികസ്വര രാജ്യങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം കൂടുതൽ പിന്തുണയും സഹായവും നൽകണമെന്ന് ആവശ്യപ്പെട്ടു വത്തിക്കാൻ. യുഎൻ വ്യാപാര വികസന സമിതിയിൽ ജനീവയിലെ ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷക സംഘമാണ് നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധികളും ആഗോള വെല്ലുവിളികളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വികസ്വര രാജ്യങ്ങളിലെ ജനങ്ങളെയാണെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി.

ഇത്തരം രാജ്യങ്ങളുടെ കടബാധ്യതകൾ ലഘൂകരിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും നീതിയുക്തമായ അന്താരാഷ്ട്ര വ്യാപാര നയങ്ങൾ രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ മാനുഷിക മൂല്യങ്ങൾക്കും സാർവത്രിക സഹോദര്യത്തിനും മുൻഗണന നൽകുന്ന പിന്തുണയാണ് ആഗോള സമൂഹം നൽകേണ്ടതെന്ന് വത്തിക്കാൻ പ്രതിനിധികൾ ഓർമ്മിപ്പിച്ചു.

വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തണമെന്നും വത്തിക്കാൻ ആവശ്യപ്പെട്ടു.

Comments

leave a reply

Related News