കൊച്ചി: മാര്‍ച്ച് 28ന് രാത്രിയില്‍ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പില്‍ നിക്ഷേപിച്ച ഹീനപ്രവ്യത്തിയില്‍ കൊച്ചി രൂപത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഒരു മോഷണശ്രമമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയില്‍ നടന്ന നിന്ദ്യമായ പ്രസ്തുത സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ അവഹേളനത്തിനെതിരെ നാളെ സെന്റ് ജേക്കബ് ചാപ്പലില്‍ പാപപരിഹാരദിനമായി ആചരിക്കും. കത്തോലിക്കാ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലെ പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കൊച്ചി രൂപത ശക്തമായി ആവശ്യപ്പെടുന്നു.
റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്ടു്
പി. ആര്‍. ഓ.
കൊച്ചി രൂപത
Comments