IHRD യുടെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. വെബ്സൈറ്റ് മുഖേന ഓൺലൈനായും സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ് ലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
110/- രൂപയാണ്, പൊതു വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസ്. എന്നാൽ എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55/- രൂപ മതി. ഓൺലൈനായി അതത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും അതാതു സ്‌കൂളുകളുടെ ക്യാഷ് കൗണ്ടറിൽ നേരിട്ടും വന്ന് അടയ്ക്കാനുള്ള സൗകര്യമുണ്ടായിരിയ്ക്കും.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്, മേയ് 28ന് വൈകിട്ട് അഞ്ചുമണിവരെയാണ് സമയം.രജിസ്ട്രേഷൻ ഫീസ് അടച്ചശേഷം രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങൾ ഓൺലൈൻ ലിങ്കിൽ നല്കേണ്ടതാണ്.
ഓഫ് ലൈനായി അപേക്ഷിക്കുന്നവർ, അപേക്ഷയും അനുബന്ധരേഖകളും രജിസ്ട്രേഷൻ ഫീസും സഹിതം മേയ് 28 ന് വൈകുന്നേരം നാലുമണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ നേരിട്ടെത്തി സമർപ്പിക്കേണ്ടതാണ്.
ഓരോ ജില്ലയിലേയും ടെക്നിക്കൽ സ്കൂളുകളും ഫോൺ നമ്പറും
1.മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804)
2.അടൂർ (പത്തനംതിട്ട, 04734-224078, 8547005020)
3.മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010)
4.ചേർത്തല, (ആലപ്പുഴ, 0478-2552828,8547005030)
5.പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013)
6.പീരുമേട് (ഇടുക്കി, 04869-233982, 8547005011/9446849600)
7.മുട്ടം (തൊടുപുഴ, 0486-2255755, 8547005014)
8.കലൂർ (എറണാകുളം, 0484-2347132, 8547005008)
9.കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015)
10.ആലുവ (എറണാകുളം, 0484-2623573, 8547005028)
11.വരടിയം (തൃശൂർ, 0487-2214773, 8547005022)
12.വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009)
13.വട്ടംകുളം (മലപ്പുറം 0494-2681498, 8547005012)
14.പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210)
15.തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
Comments