കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള സ്കോളർഷിപ്പ്, പുതുക്കുന്നതിനുള്ള അപേക്ഷ നടപടിക്രമങ്ങളാണ്, ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി,ഏപ്രിൽ 30 ആണ്. അപേക്ഷയുടെ പ്രിൻ്റൗട്ട് മെയ് 5 നകം അവരവർ പഠിക്കുന്ന കോളേജിൽ എത്തിക്കണം.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ,നിലവിൽ ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നവരും 2024-25 അധ്യയന വർഷത്തിൽ ഡിഗ്രി രണ്ടാം വർഷവും മൂന്നാം വർഷവും പഠിക്കുന്നവരോ ബിരുദാനന്തര ബിരുദത്തിലെ ഒന്നാം വർഷ / രണ്ടാം വർഷ വിദ്യാർത്ഥികളോ ആയിരിക്കണം. ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്ററിലും മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്നാം സെമസ്റ്ററിലും, പിജി ഒന്നാം വർഷ വിദ്യാർത്ഥികൾ ഡിഗ്രി 5,6 സെമസ്റ്ററുകളിലും പിജി രണ്ടാം വർഷ വിദ്യാർത്ഥികൾ പിജി ഒന്നാം സെമസ്റ്ററിലും നിശ്ചിത മാർക്ക് നേടിയിരിക്കണം.ജനറൽ വിഭാഗം overall B ഗ്രേഡ് ഉം OBC, BPL, SC, ST, PwD വിഭാഗങ്ങളിൽ പെട്ടവർ C ഗ്രേഡ് ഉം എങ്കിലും കരസ്ഥമാക്കിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://scholarship.kshec.kerala.gov.in/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments