കേരള സംസ്ഥാന സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിലെ, ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം.
ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിന്റെ പ്ലസ് ടു യോഗ്യതാ പരീക്ഷ വിജയിച്ചവരായിരിക്കണം അപേക്ഷകർ. മെയ് 31 വരെ ഫീസടച്ച് ഓൺലൈനായി അപേക്ഷിക്കാം.പൊതുവിഭാഗത്തിന് 1,500/- രൂപയു പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 750/- രൂപയുമാണ്, അപേക്ഷ ഫീസ്.
എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടക്കും. നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
https://iftk.ac.in/index.php/2024/03/17/admissions-2025/
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
https://lbsapplications.kerala.gov.in/iftk2025/
ഫോൺ
0474 2547775
9447710275
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments