Foto

സംസ്ഥാനത്തെ  വിവിധ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ(B.Des) കോഴ്‌സ് പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തിലെ വിവിധ സർക്കാർ/സ്വാശ്രയ കോളേജുകളിലെ അടുത്ത അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള അപേക്ഷ നടപടിക്രമം ഇതിനകം ആരംഭിച്ചു. എൽ.ബി.എസ്. നാണ് പ്രവേശന പരീക്ഷാ ചുമതല. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും.ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് മെയ് 22 വരെ സമയുണ്ട്. അപേക്ഷാ ഫീസ് ഒടുക്കുന്നതിന്, മെയ് 20 വരെ മാത്രമേ സമയമുള്ളൂ. 

ആർക്കൊക്കെ അപേക്ഷിക്കാം

കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ് ടു യോഗ്യതാപരീക്ഷയോ തത്തുല്യമായി അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയോ 45 ശതമാനം മാർക്കോടെ,അപേക്ഷകർ പാസ്സായിരിക്കണം. എന്നാൽ സംവരണ വിഭാഗക്കാർക്ക് ആകെ 40 ശതമാനം മാർക്ക് മതി. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ B.Des കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

www.lbscentre.kerala.gov.in 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengaden@gmail.com

 

Comments

leave a reply

Related News