നാഷനൽ റെയിൽ ട്രാൻസ്പോർേട്ടഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം
ഗുജറാത്തിലെ വഡോദരയിൽ സ്ഥിതി ചെയ്യുന്ന നാഷനൽ റെയിൽ ആന്റ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അടുത്ത അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ബിരുദ പ്രോഗ്രാമുകൾക്ക് ചേരാനുള്ള പ്രായപരിധി, പരമാവധി 25 വയസ്സ് (ജൂലൈ ഒന്നിന്) ആണ് .
പ്രവേശന മാനദണ്ഡം
ബി.ബി.എ, ബി.എസ് സി കോഴ്സുകളിലെ പ്രവേശനം CUET-UG 2022 സ്കോറിന്റെ അടിസ്ഥാനത്തിലും ബി.ടെക് പോഗ്രാമുകളിലെ പ്രവേശനം ജെ.ഇ.ഇ മെയിൻ 2022 സ്കോറിന്റെ അടിസ്ഥാനത്തിലുമാണ്. ബിസിനസ് മാനേജ്മെന്റ് ഒഴികെയുള്ള
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് CUET-PG 2022 സ്കോർ ആണ്, മാനദണ്ഡം.എന്നാൽ എം.ബി.എ.ക്ക് ഐ.ഐ.എം കാറ്റ്/മാറ്റ്/എക്സാറ്റ് എന്നീ സ്കോറുകളുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.
വിവിധ പ്രോഗ്രാമുകളും ചേരാനുള്ള അടിസ്ഥാനയോഗ്യതയും
I.ബിരുദ പ്രോഗ്രാമുകൾ
1.ബി.ബി.എ ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ് (മൂന്നു വർഷം)
ബി.ബി.എ ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ് നു ചേരാൻ മാത്തമാറ്റിക്സ് ഒരു വിഷയത്തോടെ പഠിച്ച പ്ലസ്ടു/തത്തുല്യ യോഗ്യതേ വേണം. ആകെ സീറ്റുകളുടെ എണ്ണം, 125 ആണ്.
2.ബി.എസ് സി (BSc) ട്രാൻസ്പോർട്ടേഷൻ ടെക്നോളജി (3 വർഷം)
ബി.എസ്.സി. ട്രാൻസ്പോർട്ടേഷൻ ടെക്നോളജിക്കു ചേരാൻ സയൻസ് സ്ട്രീമിലുള്ള (മാത്തമാറ്റിക്സ് ഉൾപ്പെടെ) പ്ലസ്ടുവാണ്, അടിസ്ഥാന
യോഗ്യത.ആകെ സീറ്റുകളുടെ എണ്ണം, 125 ആണ്.
II.എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾ
1.ബി.ടെക് റെയിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് (4 വർഷം)
2.ബി.ടെക് റെയിൽ സിസ്റ്റംസ് ആന്റ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (4 വർഷം)
3.ബി.ടെക് മെക്കാനിക്കൽ ആന്റ് റെയിൽ എൻജിനീയറിങ് (4 വർഷം)
എല്ലാ എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾക്കുമുള്ള അടിസ്ഥാന
യോഗ്യത ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടുവാണ്.60 വീതം സീറ്റുകളാണ്, ഓരോ ബ്രാഞ്ചിലുമുള്ളത്.
III. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
A.ബിസിനസ് മാനേജ്മെന്റ്
1എം.ബി.എ ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആന്റ് മാനേജ്മെന്റ് (2 വർഷം)
2.എം.ബി.എ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്(2 വർഷം)
ഇരുപ്രോഗ്രാമുകൾക്കും 60സീറ്റുകൾ വീതമാണുള്ളത്.
B.എം.എസ് സി.
1.എം.എസ് സി ട്രാൻസ്പോർട്ട് ടെക്നോളജി ആന്റ് പോളിസി (2 വർഷം)
2.എം.എസ് സി ട്രാൻസ്പോർട്ട് ഇൻഫർമേഷൻ സിസ്റ്റംസ് ആന്റ് അനലിറ്റിക്സ് (2 വർഷം)
3.എം.എസ് സി . റെയിൽവേ സിസ്റ്റംസ് എൻജിനീയറിങ് ആന്റ് ഇന്റഗ്രേഷൻ (2 വർഷം)
എല്ലാ എം.എസ് സി.പ്രോഗ്രാമുകൾക്കും 30 വീതം സീറ്റുകളാണുള്ളത്. ബിരുദാനന്തര ബിരുദപ്രോഗ്രാമുകൾക്കുമുള്ള അടിസ്ഥാനയോഗ്യത 55 ശതമാനം മാർക്കോടെയുള്ള ബാച്ചിലേഴ്സ് ഡിഗ്രിയാണ്.
കൂടുതൽ വിവരങ്ങൾക്ക്
https://www.nrti.edu.in/safex/wp-content/uploads/2022/04/Adm.-Ad-Notice-2022-23-final16.4_3.pdf
അപേക്ഷാ സമർപ്പണത്തിന്
ഡോ.ഡെയ്സൻ പാണേങ്ങാടൻ
Comments