Foto

ബംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് ( ബേസ്) യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റഡ് എം.എസ് സി ഇക്കണോമിക്സ്  

ബംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് ( ബേസ്) യൂണിവേഴ്സിറ്റിയിൽ

ഇന്റഗ്രേറ്റഡ് എം.എസ് സി ഇക്കണോമിക്സ്  

ബംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിലെ വിവിധ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്, ജൂൺ 6 വരെയാണ്, അവസരം.

പ്രവേശന നടപടികൾ, സംവരണം, ഫീസ് ഘടന ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.

എല്ലാ കോഴ്സുകളിലും അഞ്ചു സീറ്റുകൾ പ്രവാസി ഇന്ത്യക്കാർ/വിദേശ വിദ്യാർഥികൾക്കായി നീക്കിവെച്ചിട്ടുണ്ട്.600/- രൂപയാണ്,

അപേക്ഷ ഫീസ്.എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 300/- രൂപ മതി'

 

വിവിധ പ്രോഗ്രാമുകൾ

 

1.പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി ഇക്കണോമിക്സ്

മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് 65 % മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. എന്നാൽ പട്ടികജാതി - വർഗ്ഗവിദ്യാർഥികൾക്ക് 60 ശതമാനം മാർക്ക് മതി. ആകെ സീറ്റുകൾ 80 ആണ്.

 

2.എം.എസ് സി. ഇക്കണോമിക്സ് (25 സീറ്റ്)

3.എം.എസ് സി.ഫിനാൻഷ്യൽ ഇക്കണോമിക്സ് (35 സീറ്റ്)

 

രണ്ടു വർഷത്തെ ദൈർഘ്യമുള്ള ഇരുപ്രോഗ്രാമുകൾക്കും ചേരാനുള്ള അടിസ്ഥാന യോഗ്യത

ബി.എസ് സി/ബി.എ (ഓണേഴ്സ്) ഇക്കണോമിക്സ്/ബി.എസ് സി/ബി.എ ഇക്കണോമിക്സ് വിത്ത് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് എന്നിവയിലേതെങ്കിലുമെന്നാണ്.

അപേക്ഷാർത്ഥികൾക്ക് 55% മാർക്ക് മിനിമം വേണം. എന്നാൽ പട്ടികജാതി - വർഗ്ഗവിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി

 

തെരഞ്ഞെടുപ്പ് രീതി

നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET 2022) ന്റെ റാങ്ക് അടിസ്ഥാനത്തിലാണ് , ബേസിലേക്കുള്ള പ്രവേശനം.ഇവിടെ പ്രവേശനമാഗ്രഹിക്കുന്നവർ CUET 2022ന് അപേക്ഷിക്കേണ്ടതുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക്

www.base.ac.in

https://base.ac.in/admissions-2022-23/ 

 

CUET പരീക്ഷ റജിസ്ട്രേഷന് (അവസാന തീയതി : മെയ് 6)

cuet.samarth.ac.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

Comments

leave a reply

Related News