കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ
കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.കാറ്റ് 2023 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള, താത്പര്യമുള്ള വിദ്യാർഥികൾ സെപ്റ്റംബർ അഞ്ചിന് സെമിനാർ കോംപ്ലക്സ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജികളമശ്ശേരി, കൊച്ചിയിൽ മതിയായ രേഖകൾ സഹിതം നേരിട്ട് പങ്കെടുക്കേണ്ടതാണ്.സ്പോട്ട് അഡ്മിഷനുള്ള രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ ഒൻപതു മുതൽ 10 വരെ നടക്കും. പട്ടികജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കുന്നതാണ്.
ഒഴിവുള്ള പ്രോഗ്രാമുകൾ
സ്കൂൾ ഓഫ് എൻജിനിയറിംഗിൽ സി.ഇ., സി.എസ്., ഇ.സി., ഇ.ഇ., ഐ.ടി., എം.ഇ., എസ്.എഫ്. എന്നീ ബ്രാഞ്ചുകളിലും ഷിപ്പ് ടെക്നോളജി (എൻ.എ. എസ്.ബി.), ഇൻസ്ട്രുമെന്റേറഷൻ (ബി.ടെക്.), പോളിമർസയൻസ് ആൻഡ് റബ്ബർ ടെക്നോളജി (ബി.ടെക്.), ഇൻറഗ്രേറ്റഡ് എം.എസ് സി. (അഞ്ചുവർഷം) പ്രോഗ്രാമുകളായ
ഫോട്ടോണിക്സ് , കമ്പ്യൂട്ടർ സയൻസ് (എ.ഐ.ആൻഡ് ഡി.എസ്.) എന്നിവയിലും സീറ്റൊഴിവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
ഡോ.ഡെയ്സൻ പാണേങ്ങാടൻ
Comments