Foto

സംസ്ഥാനത്തെ  പോളിടെക്നിക്കുകളിൽ സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സർക്കാർ/എയ്ഡഡ്/ ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് (IHRD/CAPE/LBS)/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  റഗുലർ, ലാറ്ററൽ എൻട്രി, വർക്കിംഗ് പ്രൊഫഷണൽ, പാർട്ട് ടൈം എന്നീ വിഭാഗങ്ങളിൽ അതാ സു സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ആണ്, അതാതു സ്ഥാപനങ്ങിൽ ഒക്ടോബർ 23 വരെ നടക്കുന്നത്. 

 

സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ടോ സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം നേടാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ തന്നെ, വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതും അപേക്ഷാർത്ഥികൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതുമാണ്. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

 www.polyadmission.org

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News