തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയിൽ (KCAET)സ്പോട് അഡ്മിഷൻ
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയിൽ (KCAET) വിവിധ എഞ്ചിനിയറിംഗ്
പ്രോഗ്രാമുകളിലെ , നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. കീം (KEAM 2023) റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചാണ്, പ്രവേശന നടപടിക്രമങ്ങൾ നടക്കുക.
ഒഴിവുകൾ റിപ്പോർട്ടു ചെയ്ത പ്രോഗ്രാമുകൾ
1.ബിടെക് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്
2.ബി.ടെക് ഫുഡ് ടെക്നോളജി
താൽപര്യമുള്ള വിദ്യാർത്ഥികൾ, പ്രോഗ്രാമിനു ചേരുന്നതിന് ആവശ്യമായ രേഖകൾ സഹിതം തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയിൽ 28-10-2023ന് രാവിലെ 10 മണിക്ക് മുമ്പ് ഹാജരാകണം. റിപ്പോർട്ട് ചെയ്തവരിൽ നിന്നും മെറിറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും.
വിശദ വിവരങ്ങൾക്ക്
ഫോൺ
0494 2686214
ഡോ.ഡെയ്സൻ പാണേങ്ങാടൻ
Comments