Foto

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ നഴ്സിങ്

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ നഴ്സിങ്

 

കേരള സംസ്ഥാന സർക്കാരിന്റെ  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിൽ പുതുതായി അനുവദിച്ച നഴ്സിംഗ് കോളേജുകളിലെ 360 സീറ്റുകളിലേക്കും നിലവിലുള്ള കോളേജുകളിലെ ഒഴിവുള്ള മെറിറ്റ് / എൻ.ആർ.ഐ സീറ്റുകളിലേയ്ക്കും  അലോട്ട്മെന്റ് ക്രമീകരിച്ചിട്ടുണ്ട്. വർക്കല, നെയ്യാറ്റിൻകര, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ എന്നി സ്ഥലങ്ങളിലാണ്, പുതുതായി നഴ്സിംഗ് കോളേജുകൾ അനുവദിച്ചിരിക്കുന്നത്.പുതിയ കോളേജുകളിലെ 360 സീറ്റുകളിൽ 306 സീറ്റുകൾ മെറിറ്റ് വിഭാഗത്തിലും, 54 സീറ്റുകൾ എൻ.ആർ.ഐ വിഭാഗത്തിലും പെട്ടതാണ്. 

 

പുതുതായി ആരംഭിച്ചയിടങ്ങളിലെ സീറ്റുകളിലേക്കും നിലവിൽ ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ള എൻ.ആർ.ഐ സീറ്റുകളിലേയ്ക്കും മെറിറ്റ് സീറ്റുകളിലേക്കും  എൽ.ബി.എസ് വെബ്സൈറ്റ് മുഖേന ഓപ്ഷനുകൾ നൽകാവുന്നതാണ്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം നടത്തുക.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.simet.in 

https://lbscentre.in/

 

ഫോൺ

0471 – 2302400

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News