നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം സെന്റർ, വിവിധ ഭാഷാഭിരുചി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
OET, IELTS (ഓഫ് ലൈൻ /ഓൺലൈൻ) ജർമൻ A1, A2, B1 (ഓഫ് ലൈൻ) എന്നീ
പ്രോഗ്രാമുകളിലേയ്ക്കാണ്, ഇപ്പോൾ അപേക്ഷിക്കാനവസരം ഡിസംബർ 16 വരെ അപേക്ഷിക്കാം.
IELTS,OET (offline- എട്ട് ആഴ്ച) കോഴ്സിൽ BPL/SC/ ST വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസില്ലാതെയും മറ്റുളളവർക്ക് ജിഎസ്‌ടി ഉൾപ്പെടെ 4425 രൂപ ഫീസോടു കൂടിയും പഠിക്കാനവസരമുണ്ട്. എന്നാൽ ഓൺലൈൻ കോഴ്‌സുകൾക്ക് ഫീസിളവില്ല. കോഴ്സ‌് വിജയകരമായി പൂർത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് നോർക്കറുട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്താനും അവസര മുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
1800 425 3939 (ഇന്ത്യയിൽ നിന്നും)
+918802 012 345 (വിദേശത്തുനിന്നും)
മിസ്‌ഡ് കോൾ സർവിസ് വഴി ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ സമർപ്പണത്തിന്
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments