Foto

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക്ക് സോഷ്യൽ വർക്ക് കോഴ്‌സുകൾ; ഇപ്പോൾ അപേക്ഷിക്കാം

കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ  സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.  രണ്ട് വർഷമാണ്, കോഴ്സ് കാലാവുധി.

അപേക്ഷാക്രമം

ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.സെപ്റ്റംബർ 25 വരെ ഫെഡറൽ  ബാങ്കിന്റെ കേരളത്തിലെ എല്ലാ  ശാഖകളിലും വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ചെല്ലാൻ മുഖേനേയോ /ഓൺലൈൻ ആയോ ഫീസ് അടയ്ക്കാവുന്നതാണ്.പൊതുവിഭാഗങ്ങളിലുള്ളവർക്ക് 1,500/- രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർക്ക് 1,250/- രൂപയുമാണ്, അപേക്ഷാ ഫീസ്. 

 

പ്രോസ്‌പെക്ടസിന്

https://lbscentre.in/masphilophy2024/

 

അപേക്ഷാ സമർപ്പണത്തിന്

https://lbscentre.in

 

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും

0471 2560361/62/63/64/65

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengaden@gmail.com

Comments

leave a reply

Related News