തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.മാർച്ച് 30 വരെയാണ്, അപേക്ഷ സമർപ്പിക്കനവസരം.പ്രവേശന പരീക്ഷ മെയ് 5ന് തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെടും.
അപേക്ഷാ ക്രമം
എൽ.ബി.എസ്. നാണ്, പ്രവേശന നടപടിക്രമങ്ങളുടെ ചുമതല. വെബ്സൈറ്റ് വഴി
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ മാർച്ച് 30 വരെ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ '0210-03-105-99'' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ആണ് ഒടുക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.lbscentre.kerala.gov.in
https://lbscentre.in/mastscmedlt2023/
ഫോൺ
04712560363
04712560364
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments