Foto

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ; ഡിസംബർ 3 വരെ അപേക്ഷിക്കാം

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള പ്രവേശനത്തിന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.ഡിസംബർ 3ന് വൈകീട്ട് 4 മണി വരെയാണ്, അപേക്ഷിക്കാനവസരം.ബി.ഡിസ്., എം.ഡിസ്. കോഴ്സുകളിൽ ആണ് പ്രവേശനം നൽകുന്നത്.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം .

ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിലായി പ്രവേശന പരീക്ഷ നടക്കും. കേരളത്തിൽ അടക്കം ആകെ 22 പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ എന്നിവിടങ്ങളിലെ ക്യാമ്പസുകളിലാണ് പ്രവേശനമുള്ളത്.ബംഗളൂരുവിലും ഗാന്ധിനഗറിലും ബി.ഡിസ്  പ്രോഗ്രാം ഇല്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സംസ്‌ഥാനങ്ങളിൽ കേന്ദ്ര വാണി ജ്യ-വ്യവസായ മന്ത്രാലയത്തി ൻ്റെ നിയന്ത്രണത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളുണ്ട്.

അടിസ്ഥാന യോഗ്യത

ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടുവോ മൂന്നുവർഷം ഡിപ്ലോമയോ പൂർത്തിയാക്കിയവർക്ക്  ബി.ഡിസിൽ പ്രവേശനം ലഭിക്കും. പ്ലസ്ടുവിനു ശേഷമുള്ള ഡിസൈൻ ബിരുദം പൂർത്തിയാക്കിയവർക്ക് എം.ഡിസ് പ്രവേശനം ലഭിക്കും

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://admissions.nid.eduhttp://nid.edu 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News