ITI അഡ്മിഷൻ; ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാന വ്യാവസായിക പരിശീലനവകുപ്പ് ,സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഐ.ടി.ഐ കൾ സ്ഥാപിച്ച് അതുവഴി എൻ.സി.വി.റ്റി / എസ്.സി.വി.റ്റി പദ്ധതികൾ പ്രകാരമുള്ള വിവിധ ട്രേഡുകളിൽ തൊഴിൽ പരിശീലനം, നാഷണൽ അപ്രന്‍റീസ്ഷിപ്പ് ആക്ട് പ്രകാരം അപ്രന്‍റീസ് പരിശീലന പദ്ധതി, കേന്ദ്രസർക്കാരിന്‍റെ മറ്റ് തൊഴിൽ നൈപുണ്യവികസന പദ്ധതികൾ (സെന്‍റർ ഓഫ് എക്സലൻസ്, പി.പി.പി, പി.എം.കെ.വി.വൈ) എന്നിവ നടപ്പിലാക്കി വരുന്നു.104 സർക്കാർ ഐ.ടി.ഐകളിൽ റെഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിൽ (NCVT/SCVT) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.ജൂലൈ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
അപേക്ഷ സമർപ്പണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2023 വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിവിധ സ്ട്രീമുകളിലേക്ക് ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ പ്രോസ്പെക്ടസുകൾ, യൂസർ മാന്വൽ എന്നിവ താഴെ പറയുന്ന വെബ് സൈറ്റിലുണ്ട്. ഇവ ഡൌൺലോഡ് ചെയ്തു വായിച്ച് മനസിലാക്കിയതിനു ശേഷം മാത്രം , അപേക്ഷ സമർപ്പിക്കണം. ശേഷം അവരുടെ അപേക്ഷയുടെ പ്രിന്റൗട്ട് തൊട്ടടുത്തുള്ള ഗവ : ഐ. ടി. ഐ.യിൽ ജൂലൈ 18 ന് മുമ്പ് വെരിഫിക്കേഷൻ നടത്തേണ്ടതുമാണ്.അല്ലാത്ത അപേക്ഷകൾ പരിഗണിക്കുകയില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://itiadmissions.kerala.gov.in/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments