കെ.സി.വൈ.എം കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി സുവർണ്ണ ജൂബിലി ലോഗോ പ്രകാശനകർമ്മം കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, ജൂബിലി ലോഗോ രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണിക്ക് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. ആഗോള കത്തോലിക്കാ സഭയുടെ ജൂബിലിയോടൊപ്പം തന്നെയാണ് കെ.സി.വൈ.എം സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടത്തപ്പെടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുവർണ്ണ ജൂബിലി ആപ്തവാക്യത്തിൻ്റെ പ്രകാശനകർമ്മം കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള നിർവ്വഹിച്ചു. ക്രിസ്തുപാതയിൽ നവസമൂഹനിർമ്മിതിക്കായി ഉജ്ജ്വലയുവത്വം എന്നതാണ് സുവർണ്ണ ജൂബിലി ആപ്തവാക്യം. കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, സുവർണ്ണ ജൂബിലി ജനറൽ കൺവീനർ കാസി പൂപ്പന, രൂപത വൈസ് പ്രസിഡൻ്റ് ജീവാ റെജി, ട്രഷറർ ജോർജ്ജ് ജിക്സൺ, സെക്രട്ടറി സനൂപ് ദാസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടോം ആൻ്റണി, ബേസിൽ റിച്ചാർഡ് എന്നിവർ സംസാരിച്ചു.
ഫോട്ടോ : കെ.സി.വൈ.എം കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലിയുടെ ലോഗോ പ്രകാശനകർമ്മം കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, ജൂബിലി ലോഗോ രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണിക്ക് കൈമാറിക്കൊണ്ട് നിർവ്വഹിക്കുന്നു.
Comments